---
title: "സിപിഎമ്മിനെയും, പൊലീസിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ ; എൽ ഡി എഫ് സിപിഎമ്മിൻ്റെ കുത്തകയല്ലെന്നും സംസ്ഥാന നേതാവ് സിപി ഷൈജൻ"
english_title: "CPI strongly criticizes CPM and police; State leader CP Shaijn says that LDF is not a monopoly of CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158179/CPI strongly criticizes CPM and police; State leader CP Shaijn says that LDF is not a monopoly of CPM"
published_at: "2023-10-30T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fd73f2d2cd_IMG-20231030-WA0100.jpg"
keywords: []
---

# സിപിഎമ്മിനെയും, പൊലീസിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ ; എൽ ഡി എഫ് സിപിഎമ്മിൻ്റെ കുത്തകയല്ലെന്നും സംസ്ഥാന നേതാവ് സിപി ഷൈജൻ

> **Lead Summary:** സിപിഎമ്മിനെയും, പൊലീസിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ ; എൽ ഡി എഫ് സിപിഎമ്മിൻ്റെ കുത്തകയല്ലെന്നും സംസ്ഥാന നേതാവ് സിപി ഷൈജൻ നേതാക്കളെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ്

## Article Content

സിപിഎമ്മിനെയും, പൊലീസിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ ; എൽ ഡി എഫ് സിപിഎമ്മിൻ്റെ കുത്തകയല്ലെന്നും സംസ്ഥാന നേതാവ് സിപി ഷൈജൻ നേതാക്കളെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ്

പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സി.പി.എമ്മിന്റെ കുത്തകയല്ല എൽ.ഡി.എഫ് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ പറഞ്ഞു. പീഡനം ഞങ്ങൾക്ക്, കേസും ഞങ്ങൾക്കെതിരേ.

എൽ.ഡി.എഫിന് ഒരു പോലീസ് നയമുണ്ട്. അതിന് പകരം നെറികെട്ട നയ മാണ് തളിപ്പറമ്പ് പോലീസ് നടപ്പിലാക്കുന്നത്. സി.പി.എമ്മിന്റെ തിട്ടൂരം അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവർത്തിക്കുന്നത്.

മാണ്ഡം കുണ്ടിൽ നൂറു കണക്കിന് ആളുകളെ സാക്ഷിയാക്കി നേതാവിന്റെ ആഹ്വാനം അനുസരിച്ച് ഞങ്ങളുടെ കൊടി പറിച്ചുകളഞ്ഞു. പരാതി നൽകിയിട്ടും കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ല. 12 ഓളം സംഭവങ്ങളിൽ തെളിവ് സഹിതം പരാതി നൽകിയിട്ടും കേസെടുത്തില്ല.

അതേ പോലീസാണ് ഞങ്ങളുടെ ജില്ലാ കൗൺസിലംഗം കോമത്ത് മുരളിക്കെതിരെ കേസെടുത്തത്. അത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഷൈജൻ പറഞ്ഞു. സി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരൻ, മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

എം. രഘുനാഥ് സ്വാഗതം പറ ഞ്ഞു. പി.വി ബാബു, എ.ബാലകൃഷ്ണൻ, ഒ.വി. പ്രമോദ്, സൂര്യ സോമൻ എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷനിൽ അമ്പത് വാര അകലെ വെച്ച് മാർച്ച് ഡിവൈ.എസ്.പി. എം.പി. വിനോദിന്റെയും, എസ്.ഐ ദിനേ ശൻ കൊതേരിയുടെയും നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു. 200 ഓളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158179/CPI strongly criticizes CPM and police; State leader CP Shaijn says that LDF is not a monopoly of CPM)